UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമ്മര്‍ദ്ദം ഫലം കണ്ടു; കശാപ്പ് നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് റൂള്‍സ് 2017ല്‍ നിന്ന് slaughter എന്ന വാക്ക് നീക്കി. നിയമ മന്ത്രാലയമാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് റൂള്‍സ് 2017ല്‍ നിന്ന് slaughter എന്ന വാക്ക് നീക്കി. നിയമ മന്ത്രാലയമാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും. വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി 2017 നവംബറില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മതിയായ ആരോഗ്യമില്ലാത്തതോ വളരെ ചെറുപ്പമായതോ ആയ മൃഗങ്ങളെ വില്‍ക്കരുത് എന്നാണ് പുതിയ കരടില്‍ പറയുന്നത്. ഗര്‍ഭം ധരിച്ചിട്ടുള്ള മൃഗങ്ങളേയും വില്‍ക്കരുത് എന്ന് പറയുന്നു. കശാപ്പ് നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് ശേഷം സംസ്ഥാനങ്ങളുടെ പ്രതികരണം തേടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രണ്ട് സെറ്റ് കത്തുകളയച്ചിരുന്നു. മൃഗസംരക്ഷണ പ്രവര്‍ത്തകരുമായും കന്നുകാലി വ്യാപാരികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ പ്രതികരണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് വരുന്നത്.

വലിയ പ്രതിഷേധങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ഉണ്ടായത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബീഫ് ഫെസ്റ്റ് അടക്കമുള്ളവ നടത്തി പ്രതിഷേധിച്ചു. അതിനൊപ്പം ഉത്തരേന്ത്യന്‍ കാര്‍ഷിക മേഖല തകരുന്നു എന്ന തിരിച്ചറിവ് കൂടിയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. രാജസ്ഥാനിലെ കാലിക്കച്ചവടം പൂര്‍ണ തകര്‍ച്ചയിലാണ് എന്ന കണക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പെഹ്ലു ഖാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

രാജ്യത്ത് ഗോവധം നിരോധിച്ചു; പശുക്കളെ വില്‍ക്കുന്നത് ഇനി ക്ഷീരകര്‍ഷക്ക് മാത്രം

ഗോവധ നിരോധനം എന്ന നിലപാടിന് ഇല്ലാത്ത കോടതിവിധിയുടെ ഒരു മറ

വിശുദ്ധ പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യന്‍ കര്‍ഷകരും കാലിക്കച്ചവടത്തിലെ സംഘപരിവാര്‍ അജണ്ടകളും

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

പശു ദൈവമാണ്; കേരളം എത്ര എതിര്‍ത്താലും കശാപ്പ് നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി

ബിജെപിയുടെ പശുസ്‌നേഹം രാഷ്ട്രീയം മാത്രമല്ല ഭായ്; ശുദ്ധ കച്ചവടവുമാണ്

ഇതൊക്കെ കണ്ടാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തതായി ട്രോള്‍ നിരോധിക്കുമല്ലോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍