UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീരദേശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ടൂറിസം വികസനത്തിനായി തീരദേശവാസികളെ കുടിയൊഴിപ്പിക്കാന്‍ നീക്കം

2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര മീറ്ററില്‍ 2161ലധികം പേര്‍ താമസിക്കുന്ന CRZ IIIAയില്‍ കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണം ആകാം. നേരത്തെയുണ്ടായിരുന്ന (2011ലെ CRZ വിജ്ഞാപന പ്രകാരം) 200 മീറ്റര്‍ ദൂരപരിധിയാണ് 50 മീറ്ററാക്കി ചുരുക്കാന്‍ നീക്കം.

തീരദേശ നിയമത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് തീരദേശവാസികളെ കുടിയൊഴിപ്പിക്കുന്ന തരത്തില്‍ പുതിയ വിജ്ഞാപനവുമായി കേന്ദ്ര സര്‍ക്കാര്‍. തീരപ്രദേശത്തെ ജനവാസ മേഖലകളില്‍ 150 മീറ്റര്‍ ടൂറിസം വികസനത്തിന് നീക്കി വയ്ക്കുന്ന വിധം തീരദേശ നിയമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നീക്കം. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. 60 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീരദേശ മേഖലയെ (Coastal Regulatory Zone – CRZ III) രണ്ടായി തിരിക്കാനാണ് പദ്ധതി. CRZ IIIAയും CRZ IIIBയുമായി. ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന രണ്ട് മേഖലകളിലും നിയന്ത്രണങ്ങള്‍ വ്യത്യസ്തമായിരിക്കും.

2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര മീറ്ററില്‍ 2161ലധികം പേര്‍ താമസിക്കുന്ന CRZ IIIAയില്‍ കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണം ആകാം. നേരത്തെയുണ്ടായിരുന്ന (2011ലെ CRZ വിജ്ഞാപന പ്രകാരം) 200 മീറ്റര്‍ ദൂരപരിധിയാണ് 50 മീറ്ററാക്കി ചുരുക്കാന്‍ നീക്കം. അതേസമയം സമയം 2161 പേരോ അതില്‍ കുറവോ പേര്‍ താമസിക്കുന്ന CRZ IIIBയില്‍ 200 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. രാജ്യത്തെ തീരദേശ നിയന്ത്രണ നിയമങ്ങള്‍ പ്രകാരം തീരപ്രദേശത്തെ നാല് മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ CRZ I അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍