UPDATES

വിപണി/സാമ്പത്തികം

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയ്യതി കേന്ദ്രം പിന്‍വലിച്ചു

അവസാനതിയ്യതി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ലേക്ക് നീട്ടാമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അവസാനതിയ്യതിയെന്ന കടമ്പ തന്നെ ഇപ്പോളില്ലാതായിരിക്കുകയാണ്

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുളള അവസാനതിയ്യതി ഡിസംബര്‍ 31 പിന്‍വലിച്ചതായി കേന്ദ്രം. ഉത്തരവില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല. കളളപ്പണം തടയല്‍ നിയമം 2005 പ്രകാരം ഡിസംബര്‍ 31, 2017 വരെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് പിനവലിച്ചുവെന്ന് സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഇനിയൊരു ഉത്തരവ് വരുന്നത് വരെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുളള അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങാനായി ആധാര്‍ നമ്പര്‍ നല്‍കണമെന്ന നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ ജൂണിലാണ്. നിലവില്‍ അക്കൗണ്ട് ഉളളവര്‍ 2017 ഡിസംബര്‍ 31 ന് മുമ്പായി ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണെന്നായിരുന്നു നിയമം.

പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ആറുമാസത്തിനിടയില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കണം. ആറ് മാസത്തിനകം ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധന ഇപ്പോഴും തുടരുന്നു. അവസാനതിയ്യതി ഡിസംബര്‍ 31 ല്‍ നിന്നും മാര്‍ച്ച് 31 ലേക്ക് നീട്ടാമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അവസാനതിയ്യതിയെന്ന കടമ്പ തന്നെ ഇപ്പോളില്ലാതായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍