UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ പ്രചാരണം ഇന്ന് കൊടിയിറങ്ങും, തെരഞ്ഞെടുപ്പ് തിങ്കളാഴ്ച

നോട്ടുനിരോധനവും ജി എസ് ടിയും പെട്രോള്‍ വിലവര്‍ധനയും കത്വ ബലാത്സംഗക്കൊലയും മുതല്‍ കര്‍ണാടക തെരഞ്ഞെടുപ്പുവരെ ചര്‍ച്ച വിഷയമാക്കി സി പി ഐ എമ്മും കോണ്‍ഗ്രസും ബിജെപി യെ ആക്രമിച്ചപ്പോള്‍, കസ്റ്റഡി അധികാരത്തിലേറിയ ശേഷം ഉള്ള മരണങ്ങളും, ത്രിപുര തോല്‍വിയും ആയിരുന്നു സിപിഐഎമ്മിനെതിരെ ഉള്ള തെരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങള്‍.

ചെങ്ങന്നൂരിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് കലാശക്കൊട്ട്. കടുത്ത ചൂടും തകര്‍പ്പന്‍ മഴയും മറികടന്ന് മുന്നേറിയ പ്രചാരണം ഇന്ന് വൈകീട്ട് ആറു മണിക്ക് അവസാനിക്കും.
നോട്ടുനിരോധനവും ജി എസ് ടിയും പെട്രോള്‍ വിലവര്‍ധനയും കത്വ ബലാത്സംഗക്കൊലയും മുതല്‍ കര്‍ണാടക തെരഞ്ഞെടുപ്പുവരെ ചര്‍ച്ച വിഷയമാക്കി സി പി ഐ എമ്മും കോണ്‍ഗ്രസ്സും ബിജെപി യെ ആക്രമിച്ചപ്പോള്‍, കസ്റ്റഡി അധികാരത്തിലേറിയ ശേഷം ഉള്ള മരണങ്ങളും, ത്രിപുര തോല്‍വിയും ആയിരുന്നു സി പി ഐ എം നെതിരെ ഉള്ള തെരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങള്‍. സോളാര്‍ കേസ് മുതല്‍, ഗ്രൂപ് പടല പിണക്കങ്ങള്‍ വരെ കോണ്‍ഗ്രസിനെയും പ്രചാരണ വേളയില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോള്‍, യുഡിഎഫിനുവേണ്ടി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ബിജെപിക്കുവേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാറും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രചാരണത്തിനെത്തി.

ആകെ 199340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 92919 പുരുഷന്‍മാരും 106421 സ്ത്രീകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 197372 വോട്ടര്‍മാരായിരുന്നു. ഇതില്‍ 145518 പേര്‍ വോട്ടുചെയ്തു. എല്‍ഡിഎഫിന്റെ കെകെ രാമചന്ദ്രന്‍നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍