UPDATES

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം; സജി ചെറിയാന്റെ വിജയം 20,000ല്‍ പരം വോട്ടിന്

തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയും കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ആധിപത്യം ഉറപ്പിച്ചുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. കഴിഞ്ഞ തവണ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ആണ് മുന്നില്‍.

ചെങ്ങന്നൂരില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫിന് ഉജ്വല വിജയം. 20,956 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയ സിപിഎമ്മിന്‍റെ സജി ചെറിയാന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ആയ കോണ്‍ഗ്രസിലെ ഡി വിജയകുമാറിനെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. ആദ്യ റൗണ്ട് വോട്ടെണ്ണിയ, യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട്‌ പഞ്ചായത്തുകള്‍ മുതല്‍ ലീഡ് ഒരിക്കല്‍ പോലും നഷ്ടപ്പെടാതെ ആയിരുന്നു സജി ചെറിയാന്‍റെ മുന്നേറ്റം. കഴിഞ്ഞ തവണ ബിജെപിക്ക് മികച്ച ലീഡ് നല്‍കിയ, അവരുടെ ശക്തി കേന്ദ്രമായ തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് ലീഡ് നേടി.

1991 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചിരുന്ന മണ്ഡലം 2016ല്‍ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ പിടിച്ചെടുക്കുകയായിരുന്നു. 7900ല്‍ പരം വോട്ടിനാണ് പിസി വിഷ്ണുനാഥിനെ കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ തോല്‍പ്പിച്ചത്. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കുറഞ്ഞത് 10,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും എന്നാണ് സജി ചെറിയാന്‍ പ്രകടിപ്പിച്ചിരിക്കുന്ന ആത്മവിശ്വാസം. എന്നാല്‍ ഭൂരിപക്ഷം 20,000ത്തിലേക്ക് അടുത്തിരിക്കുന്നു. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയും കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ആധിപത്യം ഉറപ്പിച്ചുമാണ് എല്‍ഡിഎഫിന്‍റെ മുന്നേറ്റം. കഴിഞ്ഞ തവണ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ആണ് മുന്നില്‍. ഇവിടെ 10ല്‍ ഒമ്പത് ബൂത്തുകളിലും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ്, ബിജെപി, കേരള കോണ്‍ഗ്രസ് അടക്കം എല്ലാ എതിര്‍ കക്ഷികളുടെയും വോട്ട് തനിക്ക് കിട്ടിയിട്ടുണ്ട് എന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു. പൊലീസിന്‍റെ പ്രവര്‍ത്തനവും ആഭ്യന്തര വകുപ്പിന്‍റെ പരാജയവും അടക്കം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിലെ മികച്ച വിജയം എല്‍ഡിഎഫ് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതും ആത്മവിശ്വാസം പകരുന്നതുമാണ്. 2006ല്‍ കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥിനോട്‌ 6000ല്‍ പരം വോട്ടിന് സജി ചെറിയാന്‍ ഇവിടെ പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 12,973 കൂടി. യുഡിഎഫിന് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ 1450 വോട്ട്​ കൂടി. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ 7412 വോട്ട്​ കുറഞ്ഞു.

കൈരാനയില്‍ ബിജെപിക്ക് തിരിച്ചടി; പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി മുന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍