UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി; വിജയം ഉറപ്പെന്ന് മുന്നണികള്‍

ചെങ്ങന്നൂരിന് പുറമേ, വിവിധ സംസ്ഥാനങ്ങളിലായി മറ്റ് ഒമ്പത് നിയമസഭ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന നിര്‍ണായകമായ നാല് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളും ഇന്ന് നടക്കുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും മണ്ഡലം പിടിച്ചെടുക്കാന്‍ എന്‍ഡിഎയും ശക്തമായ പോരാട്ടമാണ് പ്രചാരണത്തില്‍ കാഴ്ച വച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ സജി ചെറിയാന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഡി വിജയകുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പിഎസ് ശ്രീധരന്‍ പിള്ള എന്നിവരാണ് പ്രധാനമായും മത്സര രംഗത്ത്. വിജയം ഉറപ്പാണ് എന്നാണ് മൂന്ന് സ്ഥാനാര്‍ഥികളുടേയും അവകാശവാദം.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളുണ്ട്. 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ട് വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ടാവും. ചെങ്ങന്നൂരിന് പുറമേ, വിവിധ സംസ്ഥാനങ്ങളിലായി മറ്റ് ഒമ്പത് നിയമസഭ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന നിര്‍ണായകമായ നാല് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളും ഇന്ന് നടക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍