UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; മേയ് രണ്ടാം വാരമെന്ന് സൂചന

പകല്‍ 11 മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും ഇതില്‍ പ്രഖ്യാപിച്ചേക്കും.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. മേയ് രണ്ടാം വാരം തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. പകല്‍ 11 മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും ഇതില്‍ പ്രഖ്യാപിച്ചേക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ഡി വിജയകുമാറും ബിജെപി സ്ഥാനാര്‍ഥിയായി പിഎസ് ശ്രീധരന്‍ പിള്ളയും ജനവിധി തേടുന്നു. സിറ്റിംഗ് എംഎല്‍എ ആയിരുന്ന സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍