UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷനേതാവിനെതിരെ വ്യാജപ്രചരണം: ഡിജിപിക്ക് പരാതി നല്‍കി

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു

പടയൊരുക്കം ജാഥയുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യാജപ്രചരണം അഴിച്ചു വിടുന്നതിനെതിരെ ഡിജിപിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പരാതി നല്‍കി. കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കില്‍ കുടുങ്ങി രണ്ട് വയസുകാരി മരിക്കാനിടയായ സംഭവത്തെയാണ് പടയൊരുക്കവുമായി ബന്ധിപ്പിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 21 തീയതിയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഐലിന്റെ മരണം സംഭവിക്കുന്നത്. ഗുളിക തൊണ്ടയില്‍ കുടുങ്ങി അപകടാവസ്ഥയിലാകുന്നത്.

ഒരു പാര്‍ട്ടി നടത്തിയ പ്രകടനത്തില്‍ കുരുങ്ങി ഐലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം തടസപ്പെടുകയായിരുന്നു. ഈ സംഭവത്തെ പ്രതിപക്ഷനേതാവ് നടത്തിയവരുന്ന പടയൊരുക്കവുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം നടന്നത്. എന്നാല്‍ 21 ാം തിയ്യതി പടയൊരുക്കം ഇടുക്കി ജില്ലയിലാണ് പര്യടനം നടത്തിയിരുന്നത്. കോട്ടയം ജില്ലയില്‍ പടയൊരുക്കം എത്തിയത് 22 തീയതിയായിരുന്നു.

ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ പാടില്ലാത്ത ചിലത്; പൊരിച്ച കോഴി, മിനി കൂപ്പര്‍, തോമസ് (ഉമ്മന്‍) ചാണ്ടി…

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഡിജിപിക്ക് കത്ത് നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍