UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഖിയില്‍ കുടുങ്ങി ചെന്നിത്തലയുടെ ‘പടയൊരുക്കം’; സമാപന സമ്മേളനം മാറ്റിവെച്ചു

സമാപന സമ്മേളനം മറ്റൊരു സന്ദര്‍ഭത്തില്‍ നടത്തുമെന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഒഖി ചുഴലിക്കാറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ സമാപന സമ്മേളനം മാറ്റിവെച്ചു.

സമാപന സമ്മേളനത്തിനായി വേദി നിശ്ചയിച്ചത് തിരുവനന്തപുരം ശംഖ്മുഖം ബീച്ചിലായിരുന്നു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം രാഹുല്‍ ഗാന്ധിയുടെ കേരളസന്ദര്‍ശനം മാറ്റിവെച്ചതിനെ തുടര്‍ന്നാണ് സമാപന സമ്മേളനം മാറ്റിവെച്ചത്.

എന്നാല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പരിപാടി നടത്താനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. സമാപന സമ്മേളനം മറ്റൊരു സന്ദര്‍ഭത്തില്‍ നടത്തുമെന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍