UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി പീഡിപ്പിക്കുന്ന വീഡിയോ: ബിഹാറില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തിന് സാക്ഷികളായവര്‍ പെണ്‍കുട്ടിയ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ഇത് കണ്ടുനില്‍ക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു.

ബിഹാറിലെ ജെഹാനാബാദില്‍ പെണ്‍കുട്ടിയെ പട്ടാപകല്‍ പൊതുസ്ഥലത്ത് വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് സാക്ഷികളായവര്‍ പെണ്‍കുട്ടിയ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ഇത് കണ്ടുനില്‍ക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. എന്‍ഡിടിവി അടക്കമുള്ള ചാനലുകള്‍ അക്രമത്തിന്റെ ബ്ലര്‍ ചെയ്ത വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

പ്രതികളില്‍ മിക്കവരും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തവരാണെന്ന് പൊലീസ് പറയുന്നു. അതേസമയം പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ബിഹാറിലെ സംഭവം. ഒഡീഷയില്‍ അയല്‍ക്കാരന്റെ ലൈംഗിക പീഡനത്തിന് ഇരയായി ഗുരുതരമായ പരിക്കുകളേറ്റ ആറ് വയസുകാരി എട്ട് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഇന്നലെ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍