UPDATES

വിദേശം

ചൈന യുദ്ധത്തിന് തയ്യാറെന്ന് ഷി ജിന്‍ പിങ്‌

‘I disagree’ (ഞാന്‍ വിയോജിക്കുന്നു) or ’emperor’ (ചക്രവര്‍ത്തി) തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഷി ജിന്‍ പിങിനെ കളിയാക്കുന്ന കാര്‍ട്ടൂണുകളും പാടില്ലെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

ലോകത്ത് അര്‍ഹമായ സ്ഥാനം ഉറപ്പിക്കാന്‍ എത്ര വലിയ ചോരപ്പുഴയൊഴുക്കുന്ന യുദ്ധത്തിനും ചൈന തയ്യാറാണെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. ചൈനയെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ഷി ജിന്‍ പിങ് പറഞ്ഞു. ചൈനയുടെ ഒരു പദ്ധതിയും മറ്റൊരു രാജ്യത്തിനും ഭീഷണിയല്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന ശീലമുള്ളവര്‍ക്ക് എല്ലാം ഭീഷണിയായി തോന്നാമെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. ശത്രുക്കള്‍ക്കെതിരെ ഏതറ്റം വരെയുമുള്ള യുദ്ധത്തിന് ചൈന മടിക്കില്ലെന്ന് ഷി ജിന്‍ പിങ് വ്യക്തമാക്കി. തനിക്ക് ആജീവനാന്ത കാലം പ്രസിഡന്റായി തുടരാനുള്ള അനുമതി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിന്ന് നേടിയ ശേഷമാണ് എതിരാളികളായ രാജ്യങ്ങള്‍ക്ക് താക്കീതുമായി ഷീയുടെ പ്രസംഗം.

ചൈനയ്‌ക്കെതിരെ ഏഷ്യന്‍ രാജ്യങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നതായി പറയുന്ന ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് താക്കീതാണ് ഷീയുടെ പ്രസംഗം എന്ന വിലയിരുത്തലുണ്ട്. വൈസ് പ്രസിഡന്റ്, പ്രീമിയര്‍ പദവികളില്‍ തന്റെ വിശ്വസ്തരെ നിയമിച്ച ഷി ജിന്‍പിങ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ‘I disagree’ (ഞാന്‍ വിയോജിക്കുന്നു) or ’emperor’ (ചക്രവര്‍ത്തി) തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഷി ജിന്‍ പിങിനെ കളിയാക്കുന്ന കാര്‍ട്ടൂണുകളും പാടില്ലെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്. പ്രസിഡന്റായി തുടരാനുള്ള കാലാവധി ഭരണഘടന ഭേദഗതി ചെയ്ത് ഷി ജിന്‍ പിങ് ആജീവനാന്ത കാലത്തേയ്ക്ക് നീട്ടിയതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ നിയന്ത്രണം ചൈന ശക്തമാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍