UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന് ഭീഷണിയെന്ന് ബിജെപി എംപി; “സോണിയ മിഷണറിമാരുടെ ആളാണ്‌”

ഉത്തര്‍പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിംഗ് പ്രതിനിധീകരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്രിസ്തു മതം സ്വീകരിച്ചത് ജനാധിപത്യത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്.

ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഭരത് സിംഗ്. ‘കോണ്‍ഗ്രസ് പാര്‍ട്ടി ക്രിസ്ത്യന്‍ മിഷനിമാരുടെ നിയന്ത്രണത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധി പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ മിഷനിമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. ഈ മിഷനിമാര്‍ നമ്മുടെ രാജ്യത്തിന് ഭീഷണിയാണ്’, അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിംഗ് പ്രതിനിധീകരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്രിസ്തു മതം സ്വീകരിച്ചത് ജനാധിപത്യത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലമാണ് എന്നും അദ്ദേഹം പറഞ്ഞു. ദലിത് നേതാവും ഭരണഘടന ശില്‍പ്പിയുമായ ഡോ.അംബേദ്കറിന്‍റെ പ്രതിമകള്‍ തകര്‍ത്തതിന് പിന്നില്‍ മിഷണറിമാരാണെന്ന് ഇദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍