UPDATES

സിനിമാ വാര്‍ത്തകള്‍

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം: പ്രഖ്യാപനം ഡിസംബര്‍ 31ന്?

ഇന്നലെ രജനികാന്തുമായി ദീര്‍ഘസമയം സംസാരിച്ചതിന് ശേഷമാണ് മണിയന്‍ ഇക്കാര്യം പറഞ്ഞത്. അഴിമതി തുടച്ചുനീക്കുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയുമാണ് രജനിയുടെ ലക്ഷ്യമെന്ന് തമിളരുവി മണിയന്‍ പറഞ്ഞു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി രൂപീകരണവും സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ തന്റെ പദ്ധതി ഡിസംബര്‍ 31ന് അദ്ദേഹം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തമിഴ്‌നാട്ടിലെ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റില്‍ ട്രിച്ചിയില്‍ രജനി ഫാന്‍സിന്റെ സമ്മേളനം സംഘടിപ്പിച്ചത് തമിളരുവി മണിയനാണ്. ദൈവം തീരുമാനിക്കുകയാണെങ്കില്‍ ഞാന്‍ നാളെ തന്നെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ രജനികാന്തുമായി ദീര്‍ഘസമയം സംസാരിച്ചതിന് ശേഷമാണ് മണിയന്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം മണിയന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ രജനിയുടെ വക്താവ് തയ്യാറായില്ല. ഇതുവരെ വിവരമൊന്നും ഇല്ലെന്ന് മാത്രമാണ് രജനിയുടെ വക്താവ് പറയുന്നത്. അഴിമതി തുടച്ചുനീക്കുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയുമാണ് രജനിയുടെ ലക്ഷ്യമെന്ന് തമിളരുവി മണിയന്‍ പറഞ്ഞു. 10,000ലധികം പേര്‍ രജനി ഫാന്‍സിന്റെ ട്രിച്ചി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമൊരു വിസില്‍ ബ്ലോവര്‍ ആപ്പ് ആണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്നത്. ജനുവരിയില്‍ ഇത് തയ്യാറാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വിഭാഗം ജനങ്ങളെ കണ്ട് കമല്‍ ഹാസന്‍ സംസാരിക്കുന്നുണ്ട്.

രജനികാന്ത് ബിജെപിയിലേയ്ക്ക് പോകുന്നു, അല്ലെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷിയായി രജനിയുടെ പുതിയ പാര്‍ട്ടി വരുന്നു എന്നിങ്ങനെയുള്ള അഭ്യൂഹങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രജനിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ചെന്നൈയിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രജനികാന്തിനെ കണ്ടിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനം തടയാനാണ് കമല്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത് എന്ന് വരെ ചില വിമര്‍ശകര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനിയും കമലും നടത്തിയ പരോക്ഷ വാദപ്രതിവാദങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍