UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്ജന്‍ഡേഴ്സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ് ട്രാന്‍സ്ജന്‍ഡേഴ്സ് സംഘടനകള്‍

കോഴിക്കോട് ട്രാന്‍സ്ജന്‍ഡേഴ്സിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ദക്ഷിണമേഖലാ ഐജി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജന്‍ഡേഴ്സ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു. ഇതിനെതിരെ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 2.30 തോടെയാണ് ട്രാന്‍സ്ജന്‍ഡേഴ്സിന് നേരെ പോലീസ് ആക്രമണമുണ്ടായത്. കസബ പോലീസ് എസ്ഐയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആക്രമണത്തിനിരയായ സുസ്മിതയും ജാസ്മിനും പറഞ്ഞിരുന്നു. കലോത്സവത്തില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുകയാണെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാതെ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ് ട്രാന്‍സ്ജന്‍ഡേഴ്സ് സംഘടനകള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍