UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“വീണ്ടും പറയുന്നു, ജനങ്ങളാണ് വിധികര്‍ത്താക്കള്‍, നിങ്ങള്‍ മാധ്യമങ്ങളല്ല”: ചെങ്ങന്നൂര്‍ വിജയത്തില്‍ പിണറായി

രാഷ്ട്രീയത്തിന് അതീതമായ വികസന സ്വപ്‌നങ്ങളിലേയ്ക്ക് കേരളത്തിലെ ജനങ്ങള്‍ നീങ്ങുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കീഴാറ്റൂര്‍ അടക്കമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പുകമറയുണ്ടാക്കാനും സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാണ് വിധി കര്‍ത്താക്കള്‍, അല്ലാതെ മാധ്യമങ്ങളല്ല എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. സര്‍ക്കാരിനുള്ള പിന്തുണയുടെ വിളംബരമാണ് ഈ വിജയമെന്നും പിണറായി അവകാശപ്പെട്ടു.

രാഷ്ട്രീയത്തിന് അതീതമായ വികസന സ്വപ്‌നങ്ങളിലേയ്ക്ക് കേരളത്തിലെ ജനങ്ങള്‍ നീങ്ങുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കീഴാറ്റൂര്‍ അടക്കമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പുകമറയുണ്ടാക്കാനും സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജനകീയ സമരങ്ങളെല്ലാം ദുരുദ്ദേശപരവും ഗൂഢാലോചനയുടെ ഭാഗമായതും ആണെന്ന് വ്യക്തമായിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പിണറായി സംസാരിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ മന്ത്രിസഭ താഴെ വീഴണം എന്ന് ആഗ്രഹിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍