UPDATES

ട്രെന്‍ഡിങ്ങ്

കെവിന്റെ മരണം: എസ് ഐയുടേത് ഗുരുതര വീഴ്ച, ഞാന്‍ ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല: പിണറായി

കേസില്‍ ഉത്തരവാദിത്തം കാണിക്കാതിരുന്നതിന് ജില്ല പൊലീസ് മേധാവിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഇത് ആയുധമാക്കാനാണ് ചിലരുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.

കെവിനെ തട്ടിക്കൊണ്ടുപോയതായി പരാതി കിട്ടിയിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്നും ഗാന്ധിനഗര്‍ എസ്‌ഐയുടേത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. അതേസമയം താന്‍ ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്നും പിണറായി പറഞ്ഞു. കൊല്ലത്ത് ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്. കേസില്‍ ഉത്തരവാദിത്തം കാണിക്കാതിരുന്നതിന് ജില്ല പൊലീസ് മേധാവിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഇത് ആയുധമാക്കാനാണ് ചിലരുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.

ഗാന്ധിനഗര്‍ എസ്‌ഐയ്ക്ക് തന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി വഴിയില്‍ കെട്ടിയ ചെണ്ടയല്ല. അതിന് നിന്ന് തരില്ല. വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. അല്ലാതെ ചാനല്‍ ചര്‍ച്ച നയിക്കുന്നവരല്ല – പിണറായി പറഞ്ഞു. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭിന്ന മതക്കാരും പ്രണയിച്ച് വിവാഹം കഴിച്ചവരുമാണ്. മകളെ സ്‌നേഹിച്ച ചെറുപ്പക്കാരനോട് ഇങ്ങനെ ചെയ്യുമ്പോള്‍ തങ്ങളുടെ കാലത്തെ പറ്റിയെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു എന്ന് പിണറായി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍