UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുചടങ്ങുകളിലെ പ്രാര്‍ത്ഥന ഗാനങ്ങളില്‍ പലതും അരോചകം, കേരളത്തിന് ഔദ്യോഗിക പ്രാര്‍ത്ഥന ഗാനം വേണം: മുഖ്യമന്ത്രി

ഏറെ നേരം എണീപ്പിച്ച് നിര്‍ത്തുന്ന അരോചകമായ പല പാട്ടുകളും ഔചിത്യമില്ലാത്ത ആലാപനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പൊതുവായ ഗാനം വേണം.

പൊതുചടങ്ങുകളില്‍ ആലപിക്കാറുള്ള പല പ്രാര്‍ത്ഥന ഗാനങ്ങളും അരോചകമാണെന്നും കേരളത്തിന് ഒരു ഔദ്യോഗിക പ്രാര്‍ത്ഥന ഗാനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം കേരള സാഹിത്യ അക്കാദമിയെ ഏല്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഏറെ നേരം എണീപ്പിച്ച് നിര്‍ത്തുന്ന അരോചകമായ പല പാട്ടുകളും ഔചിത്യമില്ലാത്ത ആലാപനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പൊതുവായ ഗാനം വേണം. വിശ്വാസമില്ലാത്തവരും നിലവിളക്ക് കൊളുത്താറുണ്ട്. ഇതിനെ വിളക്കായി മാത്രം കണ്ടാല്‍ മതി. സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് സാംസ്കാരിക സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ മാറ്റം വരേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍