UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിഎസിന് പിയൂഷ് ഗോയലിന്റെ ഉറപ്പ്

കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്നും ഗോയല്‍ പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി. പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുമെന്നാണ് വിഎസിന് ഗോയല്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. അതേസമയം കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളിന്മേല്‍ രൂക്ഷ വിമര്‍ശനവും ഗോയല്‍ നടത്തി.

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണ് റെയില്‍ ഭവനിലെത്തി മന്ത്രിയെ കണ്ടത്. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ട് എന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഗോയലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് വി.എസ് റെയില്‍ ഭവനിലെത്തിയത്. വി.എസിന്റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച ഗോയല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് പദ്ധതി വൈകാന്‍ കാരണമായതെന്നാണ് പറഞ്ഞത്. പദ്ധതി ഉപേക്ഷിക്കില്ലെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും . ഇക്കാര്യത്തില്‍ വി.എസിന് വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു.

അതേസമയം, കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്നും ഗോയല്‍ പറഞ്ഞു. റെയില്‍വേ വികസനത്തില്‍ സഹകരിക്കാത്തതിന്റെ പേരില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍