UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിലേയ്ക്ക് വക്കാന്‍ കൊളീജിയം തീരുമാനം

അന്തിമ തീരുമാനത്തിനായി 16ന് വൈകീട്ട് വീണ്ടും കൊളീജിയം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് മുന്നോട്ട് വ്ച്ചാല്‍ അത് തള്ളിക്കളയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ നിയമനം ഇനിയും നീട്ടിക്കൊണ്ടുപോകാനാകും.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തത്വത്തില്‍ തീരുമാനം. മറ്റ് മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കൊപ്പമായിരിക്കും ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതിയിലേയ്ക്ക് ശുപാര്‍ശ ചെയ്യുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി 16ന് വൈകീട്ട് വീണ്ടും കൊളീജിയം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിന്റെ പേര് മുന്നോട്ട് വ്ച്ചാല്‍ അത് തള്ളിക്കളയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ നിയമനം ഇനിയും നീട്ടിക്കൊണ്ടുപോകാനാകും.

ജനുവരി 10ന് ജസ്റ്റിസ് ജോസഫിന്റേയും ഇന്ദു മല്‍ഹോത്രയുടേയും പേരുകള്‍ ഏകകണ്‌ഠേന തീരുമാനമെടുത്ത് കൊളീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചെങ്കിലും ഏപ്രില്‍ വരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാതെ മാറ്റി വച്ചു. ഏപ്രിലില്‍ ഇന്ദു മല്‍ഹോത്രയുടെ മാത്രം നിയമനം അംഗീകരിക്കുകയും ജോസഫിന്റെ പേര് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സീനിയോറിറ്റി കുറവാണെന്നും സംസ്ഥാന പ്രാതിനിധ്യ പ്രശ്‌നമുണ്ടെന്നും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ അടക്കമുള്ള നിയമ വിദഗ്ധര്‍ ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി (കല്‍ക്കട്ട ഹൈക്കോടതി കേഡര്‍), ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി (തെലങ്കാന, ആന്ധ്രാപ്രദേശ്), കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി (രാജസ്ഥാന്‍) എന്നിവരെയും കൊളീജിയം പരിഗണിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍