UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവ് മനു ഭാകറിനെ ആദരിക്കാന്‍ വിളിപ്പിച്ച ഖാപ്പ് പഞ്ചായത്ത് തറയിലിരുത്തി അപമാനിച്ചു

അതേസമയം മുതിര്‍ന്നവരെ ബഹുമാനിക്കുകയാണ് തന്റെ മകള്‍ ചെയ്തതെന്നും ഇത് പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും പറഞ്ഞ് മനുവിന്റെ പിതാവ് സംഭവത്തെ ന്യായീകരിച്ചു.

ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ഷൂട്ടിംഗ് താരം മനു ഭാകറിനെ ആദരിക്കാനായി വിളിച്ചുവരുത്തിയ ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകാര്‍ മനുവിനെ തറയിലിരുത്തി അപമാനിച്ചു. ആദ്യം മനുവിന് ഇരിക്കാന്‍ കസേര നല്‍കിയെങ്കിലും പിന്നീട് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖര്‍ക്ക് വേണ്ടി തറയിലേയ്ക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുവരെ പങ്കെടുത്ത അന്താരാഷ്ട്ര വേദികളിലൊക്കെ സ്വര്‍ണം നേടിയ താരമാണ് 16കാരിയായ മനു ഭാകര്‍.

ചര്‍ഖി ദാദ്രി എന്ന സ്ഥലത്ത് ഫോഗാട്ട് ഖാപ്പ് ആണ് മനു ഭാകറിനെ ആദരിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്. മനു നിലത്തിരിക്കുന്ന വീഡിയോ ഫൂട്ടേജ് ഡിലീറ്റ് ചെയ്യാന്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ സ്റ്റില്‍ ഫോട്ടോകളുണ്ടായിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയുമാണ്. അതേസമയം മുതിര്‍ന്നവരെ ബഹുമാനിക്കുകയാണ് തന്റെ മകള്‍ ചെയ്തതെന്നും ഇത് പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും പറഞ്ഞ് മനുവിന്റെ പിതാവ് സംഭവത്തെ ന്യായീകരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍