UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് ഓര്‍ത്തഡോക്‌സ് സഭ പുരോഹിതര്‍ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടൊന്നുമില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഫാ.എംഒ ജോണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല പൊലീസില്‍ പരാതി പറയേണ്ട കാര്യമൊന്നും ഇതിലില്ലെന്നാണ് എംഒ ജോണിന്റെ വാദം.

കേരളത്തിലെ അഞ്ച് ഓര്‍ത്തഡോക്‌സ് സഭ പുരോഹിതര്‍ വിവാഹിതയായ സ്ത്രീയെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്തതായി പരാതി. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അഞ്ച് പുരോഹിതരേയും ഓര്‍ത്തഡോക്‌സ് സഭ നിര്‍ബന്ധിത അവധിയില്‍ വിട്ടിരിക്കുകയാണ്. പുരോഹിതര്‍ക്കെതിരായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി സഭ പ്രവര്‍ത്തക സമിതി അംഗവും പ്രീസ്റ്റ്‌സ് ട്രസ്റ്റിയുമായ ഫാ.എംഒ ജോണ്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ നാല് രൂപതകളിലായാണ് ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒരാള്‍ ഡല്‍ഹി രൂപതയുടെ ഭാഗമാണ്.

കുമ്പസാര രഹസ്യം വച്ചാണ് ഒരു പുരോഹിതന്‍ ബ്ലാക്‌മെയില്‍ ചെയ്തതെന്ന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് സഭയ്ക്കുള്ള പരാതിയില്‍ പറയുന്നു. എട്ട് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും അഞ്ച് പേര്‍ക്കെതിരെ മാത്രമാണ് സഭ നടപടി ആലോചിക്കുന്നത്. അതേസമയം ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടൊന്നുമില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഫാ.എംഒ ജോണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല പൊലീസില്‍ പരാതി പറയേണ്ട കാര്യമൊന്നും ഇതിലില്ലെന്നാണ് എംഒ ജോണിന്റെ വാദം. 380 തവണ ഒരു പുരോഹിതന്‍ ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്നെല്ലാം അയാള്‍ പറയുന്നു. ഈ 380 തവണ ആകുന്നത് വരെ ഇവര്‍ എന്ത് ചെയ്യുകയായിരുന്നു. ഇതുകൊണ്ടാണ് ഭര്‍ത്താവ് പൊലീസിനെ സമീപിക്കാത്തത്. കുമ്പസാര രഹസ്യം വച്ച് ആ സ്ത്രീയെ ബ്ലാക് മെയില്‍ ചെയ്തു എന്നതിന് തെളിവില്ലെന്നും ഫാ.ജോണ്‍ പറയുന്നു. ഒരു പുരോഹിതനുമായി കൗമാരക്കാലത്ത് ഈ സ്ത്രീക്ക് ബന്ധമുണ്ടായിരുന്നു. പാരിഷില്‍ ജോലി ചെയ്തിരുന്ന മറ്റാരാളുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. മറ്റൊരു പുരോഹിതനുമായി കോളേജ് പഠന കാലത്ത് അവര്‍ ബന്ധപ്പെട്ടിരുന്നു – ഫാ.ജോണ്‍ പറഞ്ഞു.

ഇരയുടെ ഭര്‍ത്താവും സഭാ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഒരു പുരോഹിതന്‍ അവളെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. കുമ്പസാരത്തില്‍ ഇക്കാര്യം ഭാര്യ മറ്റൊരു പുരോഹിതനോട് പറഞ്ഞു. ഈ പുരോഹിതനാണെങ്കില്‍ വിവരമെല്ലാം എന്നോട് പറയുമെന്ന് പറഞ്ഞ് അവളെ ഭീഷണിപ്പെടുത്തി. അവളെ ലൈംഗികമായി വീണ്ടും ഉപയോഗിച്ചു. ഫോട്ടോ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്തു. മറ്റൊരു പുരോഹിതന് കൈമാറി – പരാതിക്കാരന്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ സഭാംഗങ്ങളായ പ്രമുഖ വ്യക്തികളില്‍ നിന്നുള്‍പ്പടെ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം പറയുന്നു.

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍