UPDATES

ട്രെന്‍ഡിങ്ങ്

മറയില്ലാതെ ‘മുല കൊടുത്ത’ ജിലു ജോസഫിനും ഗൃഹലക്ഷ്മിക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കും എതിരെ പരാതി

മാതൃത്വത്തേയും മുലയൂട്ടലിനേയും വില്‍പ്പനച്ചരക്കാക്കുന്ന ഇത്തരം പ്രവര്‍ത്തനം മൂലം ഹനിക്കപ്പെടുന്ന്ത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണ്. അമ്മയാണെന്ന് തെറ്റിദ്ധരിപ്പിച്ചും, മുലയൂട്ടി പാല്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നടത്തിയ ഈ പ്രവൃത്തി മനുഷ്യസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും ജിയാസ് ജമാല്‍ ആരോപിക്കുന്നു.

മാറ് മറയ്ക്കാതെ കുട്ടിക്ക് മുല കൊടുക്കുന്ന അമ്മയുടെ ചിത്രത്തിന് കവര്‍ മോഡലായ ജിലു ജോസഫിനും കവര്‍ ചിത്രം പ്രസിദ്ധീകരിച്ച ഗൃഹലക്ഷ്മി വാരികയുടെ എഡിറ്റര്‍ക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കും എതിരെ ബാലാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. അവിവാഹിതയായ പരസ്യമോഡല്‍ ജിലു ജോസഫ് ആണ് മുലയൂട്ടുന്ന അമ്മയായി വേഷമിട്ടിരിക്കുന്നതെന്നും കുട്ടിയെ വാടകയ്ക്ക് എടുത്താണ് മുല കുടിക്കുന്ന കുഞ്ഞെന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

അവിവാഹിതയായ മോഡലിന്റെ മുലപ്പാലില്ലാത്ത മാറിടം കുഞ്ഞിന്റെ വായില്‍ തിരുകിയിരിക്കുന്നു. ഇത്തരത്തില്‍ ചെയ്തതിലൂടെ കുട്ടിയുടെ ആരോഗ്യവും അവകാശവും ചൂഷണം ചെയ്ത് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. മാതൃത്വത്തേയും മുലയൂട്ടലിനേയും വില്‍പ്പനച്ചരക്കാക്കുന്ന ഇത്തരം പ്രവര്‍ത്തനം മൂലം ഹനിക്കപ്പെടുന്ന്ത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണ്. അമ്മയാണെന്ന് തെറ്റിദ്ധരിപ്പിച്ചും, മുലയൂട്ടി പാല്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നടത്തിയ ഈ പ്രവൃത്തി മനുഷ്യസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും ജിയാസ് ജമാല്‍ ആരോപിക്കുന്നു. ഫോട്ടോ പ്രസിദ്ധീകരിച്ച ഗൃഹലക്ഷ്മി, മോഡലായ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരായ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അഡ്വ.ജിയാസ് ജമാല്‍ ആവശ്യപ്പെടുന്നു.

പരാതിയുടെ പകര്‍പ്പ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍