UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറ്റന്റന്‍സ് വിരട്ടലുമായി രാഷ്ട്രീയം ഇല്ലാതാക്കുന്നവരോട് 98 ശതമാനം ജെഎന്‍യു വിദ്യാര്‍ത്ഥികളും പറഞ്ഞത് ‘നോ’

ഹിതപരിശോധനയില്‍ പങ്കെടുത്ത 4456 വിദ്യാര്‍ത്ഥികളില്‍ 4388 പേരും അറ്റന്‍ഡന്‍സ് ചട്ടത്തെ എതിര്‍ത്താണ് വോട്ട് ചെയ്തത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് ജെഎന്‍യു അധികൃതര്‍ കൊണ്ടുവന്ന പുതിയ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് ചട്ടത്തെ എതിര്‍ത്തുകൊണ്ട് കാമ്പസിലെ 98.7 ശതമാനം വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്തു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഹിതപരിശോധനയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. ഹിതപരിശോധനയില്‍ പങ്കെടുത്ത 4456 വിദ്യാര്‍ത്ഥികളില്‍ 4388 പേരും അറ്റന്‍ഡന്‍സ് ചട്ടത്തെ എതിര്‍ത്താണ് വോട്ട് ചെയ്തത്. 41 പേര്‍ മാത്രം അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ (0.92) ശതമാനം. ബാക്കിയുള്ള 27 വോട്ടുകള്‍ അസാധുവായി. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന് പിന്തുണയുമായി പുതിയ അറ്റന്‍ഡന്‍സ് ചട്ടത്തെ എതിര്‍ത്ത് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍