UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടേയും വൈഎസ്ആറിന്റേയും അവിശ്വാസ പ്രമേയം: പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും

16 സീറ്റുകള്‍ ഉള്ള ടിഡിപി, മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ സര്‍ക്കാരിന്‍റെ പിന്തുണയായുള്ള അംഗബലം, സ്പീക്കറെ ഒഴിവാക്കിയാല്‍ 312 ആയി കുറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കി. ആന്ധ്രപ്രദേശിനോടുള്ള അവഗണനയും സംസ്ഥാന വിഭജന സമയത്തെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സര്‍ക്കാരിന്റെ ഭാഗമായിരുന്ന ടിഡിപി പ്രതിഷേധമുയര്‍ത്തിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടിഡിപി പ്രതിനിധികളായിരുന്ന അശോക് ഗജപതി രാജുവും വൈഎസ് ചൗധരിയും മോദി മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. ഇന്ന് ടിഡിപി ഔദ്യോഗികമായി എന്‍ഡിഎ വിടുകയും ചെയ്തു. ടിഡിപിയുടെ മുഖ്യ എതിരാളിയും ആന്ധ്രയിലെ പ്രതിപക്ഷവുമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ആദ്യം അവിശ്വാസ പ്രമേയം പ്രഖ്യാപിച്ചത്. ഈ നീക്കത്തിന് ഇന്നലെ പിന്തുണ അറിയിച്ച ടിഡിപിയും ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.

16 സീറ്റുകള്‍ ഉള്ള ടിഡിപി, മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ സര്‍ക്കാരിന്‍റെ പിന്തുണയായുള്ള അംഗബലം, സ്പീക്കറെ ഒഴിവാക്കിയാല്‍ 312 ആയി കുറഞ്ഞു. ഇതില്‍ ബിജെപിയോട് ഇടഞ്ഞ് നേരത്തെ തന്നെ എന്‍ഡിഎ മുന്നണി വിട്ട, 18 അംഗങ്ങളുള്ള ശിവസേനയും ബിജെപി പുറത്താക്കിയ (സസ്പെന്‍ഷന്‍) ശത്രുഘന്‍ സിന്‍ഹയും കീര്‍ത്തി ആസാദും ഉള്‍പ്പെടുന്നു. ശിവസേന കൂടി സര്‍ക്കാരിനെതിരെ രംഗത്ത് വന്നാല്‍ സ്പീക്കര്‍ അടക്കം 295 എന്നാവും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ അംഗബലം. കേവല ഭൂരിപക്ഷത്തിന് 271 സീറ്റ് മതിയെന്നിരിക്കെ സര്‍ക്കാര്‍ വീഴും എന്ന ഭീഷണി ബിജെപിയെ സംബന്ധിച്ചില്ല. അതേസമയം ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികള്‍ ബിജെപിക്ക് അപായ മണി മുഴക്കുന്നുണ്ട്. സ്പീക്കറെ ഒഴിവാക്കിയാല്‍ ബിജെപിക്ക് നിലവില്‍ 273 അംഗങ്ങള്‍ ലോക്സഭയിലുണ്ട്. പതിനാറാം ലോക്സഭയുടെ തുടക്കത്തില്‍ സ്പീക്കറെ ഒഴിവാക്കിയാല്‍ 281 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ ആറു സിറ്റിംഗ് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.

എംപിമാരെ കൂട്ടാന്‍ നോക്കുന്ന മോദി – ഷാ ടീമിന് തിരിച്ചടി; ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടമാകുന്ന നിലയിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍