UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷായുടെ മകനെ അറസ്റ്റ് ചെയ്യാന്‍ മോദി സിബിഐയോട് പറയുമോ? കോണ്‍ഗ്രസ്

വിവാദ കമ്പനിയെ കുറിച്ച് അന്വേഷണത്തിനു ഉത്തരവിടണമെന്ന് ആവശ്യം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം മുന്‍വര്‍ഷത്തേതില്‍ നിന്നും 16,000 ഇരട്ടി അധികം വാര്‍ഷിക ലാഭം ലഭിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷണത്തിനു ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കപില്‍ സിബലാണ് ഇക്കാര്യം ആവശ്യപെട്ടത്. 2015-2014 സാമ്പത്തിക വര്‍ഷം ജെയ്ഷായുടെ ടെംമ്പിള്‍ എക്‌സപ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 85.5 കോടി രുപയുടെ വാര്‍ഷിക ലാഭം ഉണ്ടാക്കിയതായി ദി വയര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതുവരെ നഷ്ടത്തിലായ കമ്പനി പെട്ടെന്ന് വന്‍ലാഭത്തിലേക്ക് കുതിച്ചുവെന്നത് കമ്പനി രജിസ്ട്രാര്‍ വകുപ്പിനെ ഞെട്ടിച്ചതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ഓഹരികമ്പോളത്തിലില്ലാതെ എങ്ങനെയാണ് ഒരു കമ്പനിക്ക് ഇത്രയും വലിയ ലാഭം ഉണ്ടാക്കാനായതെന്നും അദ്ദേഹം ചോദിച്ചു. ഇതു സംമ്പന്ധിച്ച് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

“ഇത് ചങ്ങാത്ത മുതലാളിത്തം അല്ലാതെ മറ്റെന്താണ്? പ്രധാനമന്ത്രി സിബിഐയോട് നടപടി എടുക്കാന്‍ ആവശ്യപ്പെടുമോ? അറസ്റ്റ് നടക്കുമോ? അമിത് ഷായുടെ മകന്റെ കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പറയാനുള്ള സത്യസന്ധത പ്രധാനമന്ത്രി കാണിക്കുമോ?” സിബല്‍ ചോദിച്ചു.

അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കും എന്ന പ്രധാനമന്ത്രിയുടെ മുന്‍ നിലപാട് കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചു. “താന്‍ തിന്നില്ലെന്നും മറ്റാരെയും തിന്നാന്‍ അനുവദിക്കില്ലെന്നും പറഞ്ഞത് താങ്കള്‍ തന്നെയാണ്” കപില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍