UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക് പാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

താന്‍ എന്തുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിശദീകരിക്കുന്നു. ഇത് ലോക്പാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രതിപക്ഷത്തിന്റെ റോള്‍ അപ്രസക്തമാക്കുന്ന പരിപാടിയാണെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണം കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിരസിച്ചു. നാല് വര്‍ഷത്തോളമായി അധികാരത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇത്രയും കാലം ലോക് പാലിനെ നിയമിച്ചില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. പ്രത്യേക ക്ഷണിതാവായാണ് ഖാര്‍ഗെയെ ക്ഷണിച്ചിരിക്കുന്നത്. ഇത് ലോക്പാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രതിപക്ഷത്തിന്റെ റോള്‍ അപ്രസക്തമാക്കുന്ന പരിപാടിയാണെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

താന്‍ എന്തുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിശദീകരിക്കുന്നു. പ്രതിപക്ഷ നേതാവിനെ അല്ലെങ്കില്‍ പ്രതിപക്ഷ കക്ഷി നേതാവിനെ പ്രത്യേക ക്ഷണിതാവാക്കാന്‍ ആകില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവില്ലാത്ത പക്ഷം പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ തതുല്യ പദവിയില്‍ കണ്ട് ലോക്പാല്‍ സെലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള ഭേദഗതി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലോക് പാലിലേയ്ക്കുള്ള അംഗങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് താനുമായി പങ്ക് വച്ചിട്ടില്ല. നേരത്തെ നടന്ന യോഗത്തിലും ഖാര്‍ഗെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013ലെ ലോക്പാല്‍ ആക്ട് 2014 ജനുവരി 16 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഗുജറാത്തില്‍ ലോകായുക്ത സ്ഥാപിക്കാത്ത ബിജെപിയില്‍ നിന്ന് ഇത്തരമൊരു മനോഭാവം അദ്ഭുതമുണ്ടാക്കുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍