UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ കേന്ദ്ര മന്ത്രിയായ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്നാണ് സിദ്ദു നിയാംഗൗഡ ജയിച്ചത്. 2500നടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് സിദ്ദു നിയാംഗൗഡ തോല്‍പ്പിച്ചത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ദു നിയാംഗൗഡ (67) വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്നു ബാഗല്‍കോട്ടിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ തുളസിഗേരിക്ക് സമീപമാണ് അപകടം. അപകടം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്നാണ് സിദ്ദു നിയാംഗൗഡ ജയിച്ചത്. 2500നടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് സിദ്ദു നിയാംഗൗഡ തോല്‍പ്പിച്ചത്. 1991ല്‍ ബാഗല്‍കോട്ടില്‍ നിന്ന് ലോക് സഭയിലേയ്ക്ക് ജയിച്ച സിദ്ദു നിയാം ഗൗഡ നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമായിരുന്നു. സിദ്ദു നിയാംഗൗഡയുടെ മരണത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍