UPDATES

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ധാരണ: കര്‍ണാടകയില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാരിന് ശ്രമം

ജെഡിഎസ് ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ വന്നിരിക്കുന്ന സാഹചര്യത്തില്‍ ജനത ദള്‍ എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്ന കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് അംഗീകരിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇന്ന് വൈകീട്ട് ബംഗളൂരു രാജ് ഭവനില്‍ ഗവര്‍ണറെ കാണുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നത് എന്നാല്‍ കോണ്‍ഗ്രസിനെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് വാല വിസമ്മതിച്ചു. ഇതോടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര മടങ്ങിപ്പോയി. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍, കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയാണ് എങ്കില്‍ ബിജെപിക്ക് നിയമസഭയില്‍ വിശ്വാസവോട്ട് തേടേണ്ടി വരും.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ട് കൂടി കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സര്‍ക്കാരുണ്ടാക്കിയിരുന്നു. ഇതിന് അതേ നാണയത്തില്‍ കര്‍ണാടകയില്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുക കൂടിയാണ് കോണ്‍ഗ്രസ്. ജെഡിഎസ് ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. സര്‍ക്കാരിനെ നയിക്കുന്ന ജെഡിഎസിന് വകുപ്പുകള്‍ തീരുമാനിക്കാം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. 24 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ 104 സീറ്റാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 38 സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍