UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസിന്റെ നോട്ടീസ്

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നേരത്തെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും ബഹളം മൂലം സഭ മുടങ്ങിയതിനാല്‍ ഇതുവരെ പ്രമേയം സഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല. ടിഡിപിയുടേയും വൈഎസ്ആറിന്റേയും അവിശ്വാസ പ്രമേയങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു.

മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച പ്രമേയം പരിഗണിക്കണമെന്നാണ് സ്പീക്കറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നേരത്തെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും ബഹളം മൂലം സഭ മുടങ്ങിയതിനാല്‍ ഇതുവരെ പ്രമേയം സഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല. ടിഡിപിയുടേയും വൈഎസ്ആറിന്റേയും അവിശ്വാസ പ്രമേയങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തത്തില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നതുമായി പരാതിപ്പെട്ടാണ് ടിഡിപി ആദ്യം മോദി മന്ത്രിസഭയില്‍ നിന്ന് പുറത്തുവരുകയും പിന്നീട് എന്‍ഡിഎ വിട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്ത ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആദ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍