UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബ് വധം; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

ഇവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസ് ആരോപണം

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ശ്രീജിത്ത് എന്നയാളെയും കസ്റ്റഡയില്‍ എടുത്തിരുന്നു. ശ്രീജിത്തും ആകാശും റിജിനും ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ കീഴടങ്ങിയവര്‍ ഷുഹൈബ് വധത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അല്ലെന്നും ഡമ്മി പ്രതികളാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കൊല നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കെ സുധാകരന്‍ ഇതേ ആവശ്യമുന്നയിച്ച് കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്. അതേസമയം കേരള പൊലീസില്‍ വിശ്വാസമില്ലെന്നും തന്റെ മകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നുമാണ് ഷുഹൈബിന്റെ പിതാവിന്റെ ആവശ്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍