UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്വ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് അശ്ലീല പോസ്റ്റ്; തൃശൂര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല പോസ്റ്റ് ഉണ്ടാക്കുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് അനു കൃഷ്ണയ്‌ക്കെതിരെ കല്ലൂര്‍ സ്വദേശി ജിതേഷ് പൊലീസിന് പരാതി നല്‍കിയിരുന്നു.

ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ എട്ട് വയസുകാരിയുടെ ചിത്രം ഉപയോഗിച്ച് ഫേസ് ബുക്കില്‍ അശ്ലീല പോസ്റ്റിട്ട യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ കല്ലൂര്‍ മുട്ടിത്തടി കരുതാലിക്കുന്നേല്‍ അനു കൃഷ്ണയുടെ (22) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല പോസ്റ്റ് ഉണ്ടാക്കുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് അനു കൃഷ്ണയ്‌ക്കെതിരെ കല്ലൂര്‍ സ്വദേശി ജിതേഷ് പൊലീസിന് പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. കത്വ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയവരേക്കാള്‍ മോശമായ പ്രവൃത്തിയാണ് പ്രതി ചെയ്തത് എന്ന് വരെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍