UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊട്ടക്കമ്പൂരില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കും: നിലപാട് വ്യക്തമാക്കി സി.പി.ഐ

കയ്യേറ്റക്കാരെ ഒഴിപ്പിക്കും; കുടിയേറ്റക്കാരെ ബാധിക്കില്ല

മന്ത്രിതല സമിതിയുടെ സന്ദര്‍ശനം ഇന്ന് നടക്കാനിരിക്കെ കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എന്നാല്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ശിവരാമനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐ നേതാവ് സി.എ കുര്യന്‍, ദേവികുളം സബ്കലക്ടര്‍, എ.ഡി.എം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം, മന്ത്രിതല സമിതി ഇന്ന് കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാനിരിക്കുകയാണ്.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

സമിതി ആവശ്യമുള്ളിടത്തെല്ലാം പോവുമെന്ന് വൈദ്യുതി എം.എം മണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനോട് യോജിപ്പില്ലെന്നും എന്നാല്‍ അക്കാര്യം താനല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍