UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാനം സിപിഐ സെക്രട്ടറിയായി തുടര്‍ന്നേക്കും; മത്സരത്തിന് ഇസ്മായില്‍ പക്ഷം

തങ്ങള്‍ക്കെതിരായ ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജന്‍ഡയുണ്ടെന്ന വിമര്‍ശനവും കടുത്ത അതൃപ്തിയുമായാണ് ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം നില്‍ക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടര്‍ന്നേക്കും. സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ശക്തമായിരിക്കെ, പുതിയ സംസ്ഥാന കൗണ്‍സിലിനെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് തിരഞ്ഞെടുക്കും. കാനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ കെഇ ഇസ്മായിലും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമം നടത്തുന്നതായാണ് സൂചന. എന്നാല്‍ മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍, ഇസ്മായില്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്.

കാനം രാജേന്ദ്രന് നിലവില്‍ സംഘടനയില്‍ വ്യക്തമായ ആധിപത്യമുണ്ട്. എന്നാല്‍, തങ്ങള്‍ക്കെതിരായ ഗുരുതര ആക്ഷേപങ്ങള്‍ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായി പുറത്തു വന്നതില്‍ കാനത്തിന്റെ അജന്‍ഡയുണ്ടെന്ന വിമര്‍ശനവും കടുത്ത അതൃപ്തിയുമായാണ് ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം നില്‍ക്കുന്നത്. കേന്ദ്രനേതാക്കളും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനും ഇരുവിഭാഗവുമായി ബന്ധപ്പെടുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍