UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമാധാന ചര്‍ച്ച കഴിഞ്ഞ് 24 മണിക്കൂര്‍ ആയില്ല, തിരുവനന്തപുരത്തും കണ്ണൂരും സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍ പാനൂര്‍ കൂറ്റേരിയില്‍ പാല്‍ സൊസൈറ്റി ജീവനക്കാരന് നേരെയാണ് വധശ്രമമുണ്ടായത്. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ കൈവേലിക്കല്‍ കാട്ടീന്റവിട ചന്ദ്രനെയാണ് (56) ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തിരുവനന്തപുരത്തും കണ്ണൂരും സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രണ്ടിടത്തും ആര്‍എസ്എസ്‌കാരാണ് വധശ്രമം നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. കണ്ണൂര്‍ പാനൂര്‍ കൂറ്റേരിയില്‍ പാല്‍ സൊസൈറ്റി ജീവനക്കാരന് നേരെയാണ് വധശ്രമമുണ്ടായത്. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ കൈവേലിക്കല്‍ കാട്ടീന്റവിട ചന്ദ്രനെയാണ് (56) ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകളും അറ്റുതൂങ്ങാറായ നിലയിലാണ്. തലശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാവിലെ ഒമ്പതേ മുക്കാലോടെ കൂറ്റേരി റേഷന്‍ കടക്ക് സമീപമാണ് സംഭവം. പാല്‍ വിതരണം ചെയ്ത് മടങ്ങുകയായിരുന്ന ചന്ദ്രന്റെ ഇരുചക്രവാഹനം തടഞ്ഞ അക്രമികള്‍ തുടര്‍ന്ന് വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഇന്നലെ തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സിപിഎം നേതാക്കളും ബിജെപി – ആര്‍എസ്എസ് നേതാക്കളും കണ്ണൂരില്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ സമാധാന യോഗത്തില്‍ പങ്കെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍