UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിക്കണം, ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പാകാം: യെച്ചൂരി

കേന്ദ്ര കമ്മിറ്റിയില്‍ സമൂലമായ അഴിച്ചുപണി വേണമെന്നാണ് സീതാറാം യെച്ചൂരിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്, പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാന ഘടകങ്ങള്‍ ഈ ആവശ്യം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

ഹൈദരാബാദില്‍ നടക്കുന്ന സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കാനിരിക്കെ പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ, ജനറല്‍ സെക്രട്ടറി എന്നിവ സംബന്ധിച്ച് തര്‍ക്കം തീരുന്നില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര കമ്മിറ്റിയില്‍ സമൂലമായ അഴിച്ചുപണി വേണമെന്നാണ് സീതാറാം യെച്ചൂരിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്, പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാന ഘടകങ്ങള്‍ ഈ ആവശ്യം ശക്തമായി ഉയര്‍ത്തുന്നുണ്ട്. താരതമ്യേന പ്രായം കുറഞ്ഞവരെ കൂടുതലായി കേന്ദ്ര കമ്മിറ്റിയിലേയ്്ക്ക് കൊണ്ടുവരണം എന്ന ആവശ്യം യെച്ചൂരി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ കേന്ദ്ര കമ്മിറ്റിയില്‍ കാര്യമായ മാറ്റം വേണ്ടതില്ല എന്നാണ് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിലപാട്.

പുതിയ പൊളിറ്റ് ബ്യൂറോയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റും കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന്റെ പ്രധാന നേതാക്കളില്‍ ഒരാളുമായ അശോക് ധാവ്‌ളെയെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യെച്ചൂരി അടക്കമുള്ള ശക്തമായി ഉന്നയിക്കുന്നുണ്ട്. പ്രായാധിക്യം മൂലം ഇത്തവണ ഒഴിവാകുമെന്ന് കരുതുന്ന സിഐടിയു പ്രസിഡന്റ് എകെ പദ്മനാഭനും എസ് രാമചന്ദ്രന്‍ പിള്ളയ്ക്കും പകരം ആര് പിബിയില്‍ വരണം എന്ന കാര്യത്തില്‍ ഭിന്നതയുള്ളതായാണ് സൂചന. എസ്ആര്‍പിക്ക് പ്രത്യേക പരിഗണന നല്‍കി ഒരു അവസരം കൂടി നല്‍കാം എന്ന് കാരാട്ട് വിഭാഗം വാദിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ഭേദഗതിയില്‍ കാരാട്ട് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ ഇത് സംബന്ധിച്ച വോട്ടെടുപ്പ് ഒഴിവായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍