UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; ചര്‍ച്ചകള്‍ക്ക് സിപിഎം മുന്‍കൈ എടുക്കുന്നു

പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ തങ്ങള്‍ ചര്‍ച്ച നടത്തിവരുകയാണെന്നും ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും സിപിഎം പറയുന്നു. സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും ഗൗരവമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്ക് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ആലോചനയെന്ന് സൂചന. പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ തങ്ങള്‍ ചര്‍ച്ച നടത്തിവരുകയാണെന്നും ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും സിപിഎം പറയുന്നു. സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാര്‍ലമെന്റ് ഇടപെടേണ്ട ഘട്ടമെത്തിയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍