UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ ക്രിമിനല്‍ കേസുമായി ദക്ഷിണാഫ്രിക്കന്‍ പ്രതിപക്ഷം

ദക്ഷിണാഫ്രിക്കന്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗുപ്ത കുടുംബത്തിന്റെ കമ്പനികളിലേയ്ക്ക് വന്‍ തോതില്‍ പണം ഒഴുകിയത് സംബന്ധിച്ച് ജൂനിയര്‍ ജീവനക്കാര്‍ നല്‍കിയ സസ്പീഷ്യസ് ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ ക്രിമിനല്‍ കേസുമായി ദക്ഷിണാഫ്രിക്കന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് അലൈന്‍സ്. ബാങ്ക് ഓഫ് ബറോഡയുടെ ഒത്താശയോടെ ദക്ഷിണാഫ്രിക്കയില്‍ ഗുപ്ത സഹോദരങ്ങള്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ദ ഹിന്ദുവും ഒസിസിആര്‍പിയും (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ പ്രോജക്ട്) ചേര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗുപ്ത കുടുംബത്തിന്റെ കമ്പനികളിലേയ്ക്ക് വന്‍ തോതില്‍ പണം ഒഴുകിയത് സംബന്ധിച്ച് ജൂനിയര്‍ ജീവനക്കാര്‍ നല്‍കിയ സസ്പീഷ്യസ് ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016ലാണ് പണമിടപാടുകള്‍ മിക്കതും നടന്നിരിക്കുന്നത് – ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍.

അന്വേഷണത്തിലെ മറ്റ് കണ്ടെത്തലുകള്‍:

പല ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ രേഖകളില്ല. പല വിവരങ്ങളും തെറ്റായത്.

പണത്തിന്റെ ഉറവിടം മറച്ചുവയ്ക്കുന്നതിനായി കമ്പനികള്‍ക്കിടയില്‍ ലോണ്‍ ഇടപാടുകള്‍. പ്രത്യേക, ബിസിനസ് ആവശ്യങ്ങളോ മറ്റോ ഇല്ലാതെ.

ഗവണ്‍മെന്റ് സ്ഥാപനങ്ങളായ എസ്‌കോം ട്രാന്‍സ്‌നെറ്റ് എന്നിവയില്‍ നിന്ന് ഫണ്ടുകള്‍.

ജോഹന്നാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് വഴിയുള്ള ഇടപാടുകളില്‍ കൂടുതലും ഗുപ്ത  കുടുംബത്തിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട്.

അതേസമയം ദക്ഷിണാഫ്രിക്കയിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ബാങ്ക് ഓഫ് ബറോഡ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍