UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് മുകളിലൂടെ സിആര്‍പിഎഫ് വാഹനം ഓടിച്ച് കയറ്റി ഒരാള്‍ മരിച്ചു; പ്രതിഷേധം ശക്തം

വെടിനിര്‍ത്തല്‍ ആയതിനാല്‍ തോക്കിന് പകരം ജീപ്പ് ഉപയോഗിച്ച് ആളെ കൊല്ലാമെന്നാണോ വിചാരിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു.

ജമ്മുകാശ്മിരില്‍ പ്രതിഷേധവുമായി എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ധൃതിയില്‍ ഓടിച്ച് പോയ സിആര്‍പിഎഫ് ജീപ്പ് മൂന്ന് പ്രതിഷേധക്കാരെ ഇടിച്ചിട്ട് പോയി. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ശ്രീനഗറിലെ നൗഹാട്ടയിലാണ് സംഭവം. റംസാന്‍ മാസം കമാന്‍ഡോ ഓപ്പറേഷനുകള്‍ നിയന്ത്രിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങള്‍ക്ക് സംഭവം തിരിച്ചടിയാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതേസമയം പ്രതിഷേധക്കാര്‍ വാഹനത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത ദിവസം കാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. ഹുറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് രാജ്‌നാഥ് സിംഗ് ഉദ്ദേശിച്ചിരുന്നത്.

മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയടക്കമുള്ളവര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും പിഡിപി-ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ആയതിനാല്‍ തോക്കിന് പകരം ജീപ്പ് ഉപയോഗിച്ച് ആളെ കൊല്ലാമെന്നാണോ വിചാരിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു. നേരത്തെ മനുഷ്യന്മാരെ ജീപ്പിന് മുകളില്‍ കെട്ടിവച്ച് പരേഡ് നടത്തുന്നതായിരുന്നു പരിപാടിയെന്നും ഒമര്‍ കുറ്റപ്പെടുത്തി.

“വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ”: റിപ്പബ്ലിക്ക് ദിനത്തിലെ കശ്മീർ – ഒരു അനുഭവക്കുറിപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍