UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിന് നേരെ വാരണാസിയില്‍ ആക്രമണം

ബന്ധുവും അയല്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യനും തമ്മിലുള്ള ഭൂമി തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിന് നേരെ വാരണാസിയില്‍ ആക്രമണം. ഇഷ്ടികകളും കല്ലുകളും കൊണ്ടാണ് ബന്ധുവിനെ കാണാനെത്തിയ പൂനത്തെ അക്രമികള്‍ നേരിട്ടത്. പൂനത്തിന്‍റെ പിതാവിനും അമ്മാവനും കസിനും മര്‍ദ്ദനവും കല്ലേറുമേറ്റു. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ബന്ധുവും അയല്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യനും തമ്മിലുള്ള ഭൂമി തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 69 കിലോഗ്രാം ഭാരദ്വഹന മത്സരത്തിലാണ് പൂനം യാദവ് സ്വര്‍ണം നേടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍