UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ കള്ളക്കേസെന്ന് പരാതി: ഭൂ അവകാശ സമര മുന്നണി നേതാവ് നിരാഹാര സമരം തുടങ്ങി

സമരം പൊളിക്കാന്‍ പുത്തന്‍കുരിശ് സിഐയും, എസ്‌ഐയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു.

വടയമ്പാടിയിലെ ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വികെ ജോയിയാണ് പോലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. കെപിഎംഎസ് പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് കള്ളക്കേസാണെന്നാണ് സമരസമിതിയുടെ ആരോപണം.

സമരം പൊളിക്കാന്‍ പുത്തന്‍കുരിശ് സിഐയും, എസ്‌ഐയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ആലുവ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നാളെ വടയമ്പാടി ദലിത് കോളനിയില്‍ നില്‍പ്പ് സമരവും നടത്തും. ഇതേസമയം അറസ്റ്റിലായ ജോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍