UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ കുതിരപ്പുറത്ത് കയറിയ ‘കുറ്റ’ത്തിന് ദലിതനെ കൊന്നു

കഴിഞ്ഞയാഴ്ച കുതിരയെ ഉപയോഗിക്കുന്നതിന്റെ പേരില്‍ സവര്‍ണര്‍ തന്നെയും മകനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കാലു പറയുന്നു. ദലിതര്‍ കുതിരപ്പുറത്ത് പോകാന്‍ പാടില്ലെന്നും കുതിരയെ വിറ്റില്ലെങ്കില്‍ പ്രദീപിനെ കൊന്നുകളയുമെന്നും ഭീഷണി മുഴക്കിയിരുന്നു.

ഗുജറാത്തിലെ ഭവ്‌നഗറില്‍ കുതിരയെ വാങ്ങിയതിന്റേയും കുതിരപ്പുറത്ത് കയറിയതിന്റെയും പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്നു. ക്ഷത്രിയ (ഒബിസി) വിഭാഗത്തില്‍ പെട്ട മൂന്ന് യുവാക്കളാണ് കൊല നടത്തിയത്. പ്രദീപ് റാത്തോഡ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്ന പ്രദീപ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കുതിരയെ വാങ്ങണമെന്ന് ആഗ്രഹം പറഞ്ഞ പ്രദീപിനോട് താന്‍ വേണമെങ്കില്‍ ബുള്ളറ്റ് മോട്ടോര്‍ബൈക്ക് വാങ്ങിത്തരാം കുതിര വേണ്ട എന്നാണ് പറഞ്ഞത് എന്ന് പിതാവ് ഓര്‍ക്കുന്നു. എന്നാല്‍ പ്രദീപ് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കുതിരയെ തന്നെ വാങ്ങി. എട്ട് മാസം മുമ്പ് കുതിരയെ വാങ്ങിയത് മുതല്‍ സവര്‍ണജാതിക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കര്‍ഷകനായ പിതാവ് കാലു ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച കുതിരയെ ഉപയോഗിക്കുന്നതിന്റെ പേരില്‍ സവര്‍ണര്‍ തന്നെയും മകനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കാലു പറയുന്നു. ദലിതര്‍ കുതിരപ്പുറത്ത് പോകാന്‍ പാടില്ലെന്നും കുതിരയെ വിറ്റില്ലെങ്കില്‍ പ്രദീപിനെ കൊന്നുകളയുമെന്നും ഭീഷണി മുഴക്കിയിരുന്നു.

ഇവര്‍ താമസിക്കുന്ന ടിംബി ഗ്രാമം പട്ടീദാര്‍ ഭൂരിപക്ഷ പ്രദേശമാണ്. 50നടുത്ത് ദലിത് കുടുംബങ്ങളുമുണ്ട്. ചുരുക്കം ക്ഷത്രിയ കുടുംബങ്ങളേ ഇവിടെയുള്ളൂ. പട്ടീദാര്‍മാര്‍ കഴിഞ്ഞാല്‍ പിന്നെ ദലിതരാണ് കൂടുതലുള്ളത്. വടക്കന്‍ ഗുജറാത്തിലെ ബാനസ്‌കന്ത, സബര്‍സ്‌കന്ത ജില്ലകളില്‍ വിവാഹവേളയിലും മറ്റും ദലിതര്‍ കുതിരപ്പുറത്ത് കയറുന്നത് സവര്‍ണര്‍ തടയാന്‍ ശ്രമിക്കാറുണ്ടെന്ന് അഹമ്മദാബാദിലെ ദലിക് ആക്ടിവിസ്റ്റ് മാര്‍ട്ടിന്‍ മക്വാന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍