മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയും മൃതദേഹത്തില്‍ നിന്നും ലഭിച്ചു
ന്യുഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ക്യാംപസില്‍ ഒരു മരച്ചില്ലയില്‍ മൃതദേഹം അളിഞ്ഞ നിലയില്‍ തൂങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്ന് പൊലിസ് നിഗമനം.
നജാഫ്ഗഡ് സ്വദേശി റാംപര്വേഷ് സിങാണ് തുങ്ങി മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു. മൃതശരീരത്തില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചതെന്നും ഡല്‍ഹി (തെക്കുപടിഞ്ഞാറ്) ഡെപ്യുട്ടി പൊലിസ് കമ്മീഷണര്‍ മിലിന്ദ് മഹാദ്യോ ദുംബേര വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
40 വയസ് തോന്നിക്കുന്ന മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി മരത്തില്‍ തൂങ്ങി കിടന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയും മൃതദേഹത്തില്‍ നിന്നും ലഭിച്ചതായും പൊലിസ് പറഞ്ഞു.
ക്യാംപസിനകത്തെ കാടിനരികെ മൃതദേഹം തൂങ്ങികിടക്കുന്നതായി ആരോ ഒരാള്‍ അറിയിക്കുകയായിരുന്നു പൊലിസ് അറിയിച്ചു. ” പോസറ്റ് മോര്‍ട്ടം പൂര്‍ണ്ണമായാല്‍ മരണത്തിന്റെ സമയത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് ഡപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു.
മരിച്ചയാള്‍ സര്‍വ്വകലാശാല ജീവനക്കാരാനാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു. മരിച്ചയാളുടെ ബന്ധുക്കളെ അന്വേഷിച്ചുവരികയാണെന്നും തിരിച്ചറിയല്‍ രേഖകള്‍ പിന്തുടര്ന്ന് നജഫ്ഗഡില്‍ പൊലിസ് എത്തിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.