UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ റാലി; ബിജെപി ഡല്‍ഹി അധ്യക്ഷനു നഷ്ടം 55,000ന്റെ ഐഫോണ്‍

മനോജ് തിവാരിയുടെ ഫോണ്‍ പോക്കറ്റടിച്ച് പോയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്

ചൈനിസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹവാനം ചെയ്ത നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയുടെ ഐ ഫോണ്‍ പോക്കറ്റടിച്ചു പോയി. 55,000 ന് അടുത്ത് വിലവരുന്ന ഐ ഫോണ്‍ സെവന്‍ പ്ലസ് ആണ് മനോജ് തിവാരിക്ക് നഷ്ടപ്പെട്ടത്. പൊലീസ് പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ നടന്ന റാലിയില്‍ പങ്കെടുത്തശേഷമാണ് തന്റെ ഫോണ്‍ കാണാനില്ലെന്നു മനസിലായത്. ഞാനതെന്റെ പോക്കറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്. റാലി നടന്നിടത്ത് തിരയാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല; കമല മാര്‍ക്കറ്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മനോജ് തിവാരി പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോക്കറ്റ് അടിച്ചു പോയിരിക്കാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. ആര്‍എസ്എസിന്റെ സാമ്പത്തികവിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വദേശി മഹാ റാലിയില്‍വച്ചാണ് തിവാാരിക്ക് ഫോണ്‍ നഷ്ടമായത്.

കഴിഞ്ഞ ഡിസംബറിലാണ് പ്രശ്‌സത ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി ഡല്‍ഹി ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് നിയമിതനാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍