UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലെഫ്.ഗവര്‍ണറുടെ വീട്ടിലെ നിരാഹാര സമരം: സത്യേന്ദ്ര ജെയിനിന് പിന്നാലെ മനീഷ് സിസോദിയയും ആശുപത്രിയില്‍

ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇന്നലെ രാത്രി തന്നെ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എല്‍എന്‍ജെപി ഹോസ്പിറ്റലിലാണ് ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപ്രകാരം ഡല്‍ഹിയില്‍ ഭരണ സ്തംഭനമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ്
കേജ്രിവാളിനൊപ്പം ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ ഔദ്യോഗിക
വസതിയില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇന്നലെ രാത്രി തന്നെ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എല്‍എന്‍ജെപി ഹോസ്പിറ്റലിലാണ് ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്. കെജ്രിവാളിനൊപ്പം മന്ത്രി ഗോപാല്‍ റായിയാണ് നിലവില്‍ സമരരംഗത്ത് തുടരുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥ സമരത്തിലൂടെയും ലെഫ്.ഗവര്‍ണറുടെ ഇടപെടലുകളിലൂടെയും തടസം സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി, ഇതില്‍ പ്രതിഷേധിച്ചാണ് കേജ്രിവാളും മന്ത്രിമാരും ഒരാഴ്ചയോളമായി കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പിന്നീട് ഇത് നിരാഹാരത്തിലേയ്ക്കും നിങ്ങുകയായിരുന്നു. കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സമരം അവസാനിപ്പിക്കാനായി ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍