UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധിക്ക് ശേഷവും ഡല്‍ഹിയുടെ റിമോട്ട് ലെഫ്.ഗവര്‍ണറുടെ കയ്യില്‍; സര്‍ക്കാര്‍ ഉത്തരവ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചയച്ചു

സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ തീരുമാനത്തിനും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി വന്നിട്ടും ഡല്‍ഹിയിലെ സ്ഥിതിഗതികളില്‍ മാറ്റമില്ല. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഉദ്യോഗസ്ഥ സ്ഥലം മാറ്റം സംബന്ധിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇറക്കിയ ഉത്തരവാണ് നിയമപരമായി ശരിയല്ലാത്തതെന്ന് വിലയിരുത്തി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചയച്ചത്. ലെഫ്.ഗവര്‍ണര്‍ തന്നെയാണ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എന്ന് കാണിച്ചാണ് ഉത്തരവ് തിരിച്ചയച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

സ്ഥലംമാറ്റം ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലില്‍ നിന്ന് മാറ്റി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളില്‍ നിക്ഷിപ്തമാക്കുന്ന ഉത്തരവാണ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി തിരിച്ചയച്ചത്. സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് അംഗീകരിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. ഇത് കോടതിയലക്ഷ്യമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചൂണ്ടിക്കാട്ടി. അതേസമയം സ്ഥലം മാറ്റത്തിനുള്ള അധികാരം ലെഫ്.ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള 2015 മേയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇതുവരെ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല എന്നാണ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. സ്റ്റെനോഗ്രാഫര്‍ പോലുള്ള ലോവര്‍ ഗ്രേഡ് ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ തീരുമാനിക്കാന്‍ മാത്രമേ ഡല്‍ഹി സര്‍ക്കാരിന് അധികാരമുള്ളൂ എന്നാണ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ട്രാന്‍സര്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ ലെഫ്.ഗവര്‍ണക്ക് അധികാരമില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കുന്നത് വരെ അവര്‍ മന്ത്രിയുടെ ഉത്തരവ് അനുസരിക്കില്ലെന്നാണ്. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വരുന്നത് വരെ ഇനി ഡല്‍ഹിയില്‍ ട്രാന്‍സറൊന്നും നടക്കില്ലേ ഡല്‍ഹിയില്‍ ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവയില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളതെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനര്‍ത്ഥം മറ്റ് കാര്യങ്ങളില്‍ കേന്ദ്രത്തിന് അധികാരമില്ല എന്നാണ് – എഎപി ട്വീറ്റുകളില്‍ പറയുന്നു.

സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടാണ് കൂടുതലും കഴിഞ്ഞ മൂന്ന് വര്‍ഷവും ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ശകുന്തള ഗാംലിനെ ഇടക്കാല ചീഫ് സെക്രട്ടറിയായി നിയമിച്ചതാണ് ഏറ്റവുമാദ്യം കെജ്രിവാളും എഎപിയും എതിര്‍പ്പുമായി രംഗത്തെത്താന്‍ കാരണം. ഇതിന് ശേഷമുള്ള നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമെല്ലാം ലെഫ്.ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍