UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഉദ്ഘാടനം ചെയ്ത പണി തീരാത്ത എക്‌സ്പ്രസ് ഹൈവേയുടെ ഭാഗങ്ങള്‍ മഴയില്‍ പൊളിഞ്ഞു തുടങ്ങി

90 ശതമാനവും പണി ബാക്കിയുള്ള എക്‌സ്പ്രസ് വേയുടെ കുറച്ച് ഭാഗം മാത്രം പ്രധാനമന്ത്രി റോഡ് ഷോ നടത്തി ഉദ്ഘാടനം ചെയ്തത് ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. 82 കിലോമീറ്റര്‍ പാതയുടെ വെറും ഒന്‍പത് കിലോമീറ്റര്‍ മാത്രമാണ് പണി പൂര്‍ത്തിയായത്.

മേയ് 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് ഹൈവേയുടെ ഭാഗങ്ങള്‍ മഴയില്‍ തകര്‍ന്നുതുടങ്ങിയതായി എബിപി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമുണ്ടായ വിള്ളലിന് ശേഷം പിന്നീട് റോഡിന്റെ വലിയൊരു ഭാഗമാണ് തകര്‍ന്നത്. തീരെ നിലവാരം കുറഞ്ഞ നിര്‍മ്മാണമാണ് നടന്നിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

90 ശതമാനവും പണി ബാക്കിയുള്ള എക്‌സ്പ്രസ് വേയുടെ കുറച്ച് ഭാഗം മാത്രം പ്രധാനമന്ത്രി റോഡ് ഷോ നടത്തി ഉദ്ഘാടനം ചെയ്തത് ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. 82 കിലോമീറ്റര്‍ പാതയുടെ വെറും ഒന്‍പത് കിലോമീറ്റര്‍ മാത്രമാണ് പണി പൂര്‍ത്തിയായത്. 841 കോടി രൂപയുടെ പദ്ധതിയാണിത്. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേയ്ക്കുള്ള നിലവിലെ അഞ്ച് മണിക്കൂര്‍ യാത്ര 45 മിനുട്ട് ആക്കി കുറയ്ക്കാമെന്നാണ് അവകാശപ്പെടുന്നത്.

നാല് വര്‍ഷത്തിനിടെ മോദി വിദേശയാത്രയ്ക്ക് ചിലവാക്കിയത് 355 കോടി; എന്ത് നേട്ടമുണ്ടാക്കി എന്ന് വിവരാവകാശ ചോദ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍