UPDATES

ന്യൂസ് അപ്ഡേറ്റ്സ്

15 വെന്റിലേറ്റര്‍ ഉണ്ടായിട്ടും മുരുകന് മെഡിക്കല്‍ കോളേജ് ചികില്‍സ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ട്

ഒരു വെന്റിലേറ്ററെങ്കിലും ലഭ്യമാക്കിയിരുന്നുവെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു

മുരുകന്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നുവെന്ന പൊലിസിന്റെ അന്വേഷണണത്തിലാണ് കണ്ടെത്തിയത്. 15 വെന്റിലേറ്റര്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു. അതില്‍ ഒന്ന് അന്ന് തലസ്ഥാസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലിക്കായി കരുതിവെച്ചതായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

14 വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും മുരുകന് ചികില്‍സ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. ചികില്‍സ  അഭ്യര്‍ത്ഥിച്ച് മുരുകന്‍ ആശുപത്രിക്കു മുന്നില്‍ രണ്ട് മണിക്കൂര്‍ കാത്തിരുന്നു. വെന്റിലെറ്റര്‍ ലഭിക്കാതെ രക്തം വാര്‍ന്നു മുരുകന്‍  മരിക്കുകയായിരുന്നു.

എന്നാല്‍ 14 വെന്റിലേറ്ററുകള്‍ രോഗികള്‍ക്കായി സറ്റാന്‍ഡ്‌ബൈ വെച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ രുടെ വാദം. ഒരു വെന്റിലേറ്റര്‍ ലഭ്യമാക്കിയിരുന്നുവെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍