UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെക്കുറിച്ച് ഒരക്ഷരം പറയരുത്: യൂടൂബില്‍ വിമര്‍ശിച്ച് വീഡിയോ ഇട്ട 16കാരന്‍ പൊലീസ് കസ്റ്റഡിയില്‍

അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും ന്യൂനപക്ഷ വിമഭാഗങ്ങളായ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സിഖുകാരേയും ആസാമില്‍ കൂട്ടത്തോടെ കൊണ്ടുവന്ന താമസിപ്പിക്കാനായുള്ള പൗരത്വ നിയമ ഭേഗദതിക്കെതിരെ സംസ്ഥാനത്ത് വലിയ തോതില്‍ പ്രതിഷേധമുയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ കുട്ടി വിമര്‍ശിച്ചിരുന്നു.

ബിജെപിയെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോകള്‍ യൂ ടൂബില്‍ അപ് ലോഡ് ചെയ്തതിന് അസമില്‍ 16കാരനെ പൊലീസ് ഒരാഴ്ചക്കിടെ രണ്ട് തവണ കസ്റ്റഡിയിലെടുത്തു. ബിജെപി നേതാക്കളുടെ പരാതിയിലാണ് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ വച്ചത്. അസമിലെ ഗോലാഘട്ട് സ്വദേശിയാണ് കുട്ടി. മേയ് 23നാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സര്‍ബാനന്ദ് സോനാവാള്‍, മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയവരെ വീഡിയോയില്‍ പരിഹസിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും ന്യൂനപക്ഷ വിമഭാഗങ്ങളായ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സിഖുകാരേയും ആസാമില്‍ കൂട്ടത്തോടെ കൊണ്ടുവന്ന താമസിപ്പിക്കാനായുള്ള പൗരത്വ നിയമ ഭേഗദതിക്കെതിരെ സംസ്ഥാനത്ത് വലിയ തോതില്‍ പ്രതിഷേധമുയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ കുട്ടി വിമര്‍ശിച്ചിരുന്നു. സ്ഥിരം യൂടൂബ് ഉപയോക്താവായ 16കാരന്‍ തന്റെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.

അപകീര്‍ത്തിപ്പെടുത്തലിന് എതിരായി ഐപിസി സെക്ഷന്‍ 500, 505 എന്നിവയ്ക്ക് പുറമെ ഐടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരവും കേസെടുത്തിട്ടുണ്ട. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ കുറച്ച് സമയം ജുവനൈല്‍ ഹോമിലേയ്ക്ക് വിട്ട് പിന്നെ പോകാന്‍ അനുവദിച്ചു എന്നാണ് പൊലീസ് പറയുന്നത്. 2017 മേയില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രി സോനോവാളിനെ വിമര്‍ശിച്ച സിപിഐ (എംഎല്‍ ലിബറേഷന്‍) പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍