UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ വൈറസിനുള്ള പ്രതിരോധ മരുന്ന് ഇറക്കുമതി ചെയ്യാൻ ഡിജിസിഐ അനുമതി; മരുന്ന്‍ ഓസ്ട്രേലിയയില്‍ നിന്ന്

ഇവിടെ രോഗം സ്ഥിരമായി വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന്റെ ഫേസ് III പരീക്ഷണം നടത്തി നോക്കുന്ന കാര്യവും ICMR ആലോചിക്കുന്നുണ്ട്. കേരളത്തിലെ അണുബാധക്ക് ശേഷം മുടങ്ങിക്കിടന്ന Nipah Clinical Trial Working Group, WHO പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. അവര്‍ എല്ലാ സഹായവും ICMRന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിപ വൈറസ് പ്രതിരോധ മരുന്ന് ഇറക്കുമതി ചെയ്യാൻ ഡിജിസിഐ (ഡയറക്ടര്‍ ജനറല്‍ കൊമെഴ്സ്യല്‍ ഇന്റലിജന്‍സ്) അനുവാദം ലഭിച്ചു. മരുന്നെത്തുന്നത് ഓസ്‌ട്രേലിയയിൽ നിന്നാണ്. ICMR (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അതിന്റെ ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ തയ്യാറാക്കി വരുന്നു. മരുന്ന് അടുത്ത ആഴ്ച എത്തുമെന്നും ഉടന്‍ തന്നെ ചികിത്സ തുടങ്ങാന്‍ കഴിയുമെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ. പക്ഷെ ഇത് പൂര്‍ണഫലം നല്‍കുമെന്ന് ഉറപ്പില്ല.

സാധാരണ മൂന്നു ഫേസ് നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മരുന്ന് വിപണിയിലേക്കിറക്കുന്നത്. ഇതിന്റെ വിഷനിലവാരവും (toxictiy) ഫലം നല്‍കാനുള്ള കഴിവും (efficacy) ഉറപ്പുവരുത്തുന്ന ഫേസ് I പരീക്ഷണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണവും വന്‍ വിജയമായിരുന്നു. ഇത് ഓസ്‌ട്രേലിയന്‍ ഗവണ്മെന്‍റ്, രോഗം ബാധിച്ച 13 പേരില്‍ പരീക്ഷിച്ചു. അതും വിജയിച്ചപ്പോള്‍ അവരുടെ ആവശ്യത്തിനായി ഒരു കരുതല്‍ ശേഖരമുണ്ടാക്കി. അതില്‍ നിന്നാണ് 50 ഡോസ് നമുക്ക് നല്‍കുന്നത്. ഇത് എത്ര വരെ വിജയിക്കുമെന്നത് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

ഇവിടെ രോഗം സ്ഥിരമായി വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന്റെ ഫേസ് III പരീക്ഷണം നടത്തി നോക്കുന്ന കാര്യവും ICMR ആലോചിക്കുന്നുണ്ട്. കേരളത്തിലെ അണുബാധക്ക് ശേഷം മുടങ്ങിക്കിടന്ന Nipah Clinical Trial Working Group, WHO പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. അവര്‍ എല്ലാ സഹായവും ICMRന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍