UPDATES

വൈറല്‍

രാജീവ് ചന്ദ്രശേഖറിന്റെ അവാര്‍ഡ് വേണ്ട: ഡിഐജി രൂപ

രാഷ്ട്രീയ താല്‍പര്യങ്ങളുള്ള സംഘടനകളുമായി അകലം പാലിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകൂ എന്നും രൂപ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറിന്റെ നമ്മ ബംഗളൂരു ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം നിരസിച്ച് ഡിഐജി രൂപ. കക്ഷി രാഷ്ട്രീയബന്ധമുള്ള സംഘടനകളില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കില്ലെന്നാണ് തന്റെ നിലപാടെന്ന് രൂപ വ്യക്തമാക്കി. രാഷ്ട്രീയ താല്‍പര്യങ്ങളുള്ള സംഘടനകളുമായി അകലം പാലിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകൂ എന്നും രൂപ അഭിപ്രായപ്പെട്ടു. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ശശികലയ്ക്ക് പ്രത്യേക സൗകര്യം അനുവദിക്കുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതിലൂടെയാണ് ഡിഐജി രൂപ ശ്രദ്ധിക്കപ്പെട്ടത്.

ഏഴ് പേരില്‍ നിന്നാണ് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഓഫ് ദ ഇയര്‍ ആയി രൂപയെ തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയാണ് പുരസ്‌കാര തുക. അവാര്‍ഡ് തുക വളരെ കൂടുതലാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഞാന്‍ ഇത് വാങ്ങുന്നത് ശരിയല്ലെന്നും രൂപ പറയുന്നു.  ശശികലയ്ക്ക് ഉദ്യോഗസ്ഥര്‍ അനധികൃതമായി സൗകര്യങ്ങള്‍ ഒരുക്കുന്നത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രൂപയെ ട്രാഫികിലേയ്ക്ക് മാറ്റിയത് വിവാദമായിരുന്നു. രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള ഉദ്യോഗസ്ഥയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍